ഖണ്ഡിക _1
ഈ ഭരണഘടന പൂര്‍ണ്ണമായും ഇന്ത്യയുടേയും യു.എ. ഇയുടെയും നിയമങ്ങള്‍ക്ക് അനുസൃതവും വിധേയവുമായിരിക്കും. ഇതിലെ ഏതെങ്കിലും വകുപ്പോ വകുപ്പുകളോ അതെല്ലങ്കില്‍ ഈ ഭരണഘടനയുടെ വെളിച്ചത്തില്‍ എടുക്കുന്ന തീരുമാനമോ വകുപ്പുകളോ സ്വയമേവ ഇതനുസരിച്ച് ദുര്‍ബലവും നിയമ സാധുത ഇല്ലാത്തതും ആയിത്തീരുന്നതാണ്.
ഖണ്ഡിക_2
ഭാവിയില്‍ ഈ ഭരണഘടനയുടെ വരുതിയിലുള്ള ഏതെങ്കിലും പ്രവര്‍ത്തനമോ തീരുമാനമോ തര്‍ക്കവിഷയമായി തീര്‍ന്നാല്‍ അവയിന്മേല്‍ ശരിയായ തീരുമാനമോ പരിഹാരമോ നിര്‍ദ്ദേശിക്കുന്നതിനുള്ള പൂര്‍ണ അധികാരം സ്ഥാപകാംഗങ്ങളില്‍ നിക്ഷിപ്തമായിരിക്കും.
ഖണ്ഡിക_3
ഈ ഭരണഘടന നിലവില്‍ വരുന്ന ദിവസമായ മാര്‍ച്ച് 6 കേരള സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളവരും യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിയമാനുസ്രുതമായ താമസ വിസയോ തത്തുല്ലയമായ താമസരേഖയോ കരസ്ഥമാക്കിട്ടുള്ളവരുമായ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട എല്ലാ സ്ത്രീ പുരുഷന്മാരുടെയും സുഖദുഖങ്ങളില്‍ പങ്കുചേരുവാനും സര്‍വ്വതോന്മുഖമായ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനും, യു.എ. ഇ യില്‍ വച്ചു മാര്‍ച്ച് 6 ഇന്നത്തെ ഈ യോഗം ഒരു സംഘടന രൂപീകരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഖണ്ഡിക_4
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടോ കേരളത്തിലെ വിശ്വകര്‍മ സമുദായ സംഘടനകളില്‍ ഒന്നിനോടും പ്രത്യേക പ്രതിബദ്ധതയോ ഇല്ലാത്തതും, അത്തരം ചിന്താഗതികള്‍ക്ക് അതീതമയതുമായിരിക്കും വിശ്വകര്‍മ _യു.എ.ഇ എന്ന ഈ സംഘടന.
ഖണ്ഡിക_5
ഇന്നത്തെ ഈ യോഗത്തില്‍ വച്ചു സ്ഥാപകാംഗങ്ങളായി ചേര്‍ന്നിട്ടുള്ളവര്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഈ ഭരണഘടനയുദെ നിബന്ധനള്‍ക്ക് വിധേയമായി അംഗങ്ങളായി ചേരാന്‍, മേല്‍പറഞ്ഞ സംസ്ഥാന പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അവസരം നല്‍കികൊന്ദുള്ള ഈ ഭരണഘടനയുദെ സ്ഥാപകാംഗങ്ങള്‍ മാര്‍ച്ച് 6 തീയതി യോഗം ചേര്‍ന്ന് അന്തിമമായും ഏകകണ്ടമായും അംഗീകരിച്ചിരിക്കുന്നു.
ഖണ്ഡിക_6
ഈ ഭരണഘടനയുദെ മുകളില്‍ ചേര്‍ത്തിട്ടുള്ള മുഖവുരയുദെ 3_ം ഖണ്ഡികയില്‍ പരാമര്‍ശിച്ചിട്ടുള്ള അതിര്‍ത്തികളും പ്രവര്‍ത്തനപരിധികളും സംബന്ധിച്ച ഭാഗങ്ങള്‍ ഒഴിവുള്ള ഭാഗങ്ങളും മുഖവുരയുടെ മറ്റു ഖണ്ഡികകളും , ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന 6_ം വകുപ്പും യാതൊരു ഭേദഗതികള്‍ക്കും ഭാവിയില്‍ വിധേയമാക്കുന്നതോ അങ്ങനെ ഭേദഗതി ചെയ്യാന്‍ ആര്‍ക്കും അവകാശം ഉണ്ടായിരിക്കുന്നതോ അല്ല. എന്നാല്‍ ഈ സംഘടനയുദെ ഉദ്ദേശലക്ഷ്യങ്ങളുടെ വിശാല താല്‍പ്പര്യങ്ങള്‍ മൊത്തം പരിഗണിക്കുമ്പോള്‍ ഈ ഭരണഘടനയുടെ വെളിച്ചത്തില്‍ ഏതെങ്കിലും ഉപ വകുപ്പോ വകുപ്പുകളോ 6_ം വകുപ്പില്‍ വ്യക്തമായി കൂട്ടിച്ചേര്‍ക്കണമെന്ന് ബോധ്യപ്പെടുന്ന പക്ഷം അങ്ങനെ ചെയ്യാന്‍ ജനറല്‍ ബോഡിക്ക് അധികാരമുണ്ടായിരിക്കുന്നതാണു്.
വകുപ്പ് (ഒന്ന്)
പേര് :
ഈ സംഘടനയുടെ പേര് വിശ്വകര്‍മമ_യു.എ.ഇ എന്നാണു് (ഇതിനുശേഷം ആവശ്യമായ സ്ഥലങ്ങളില്‍ വി.യു.എ.ഇ എന്നു പരാമര്‍ശിച്ചിരിക്കുന്നു)
വകുപ്പു രണ്ട്
പ്രവര്‍ത്തനപരിധി:
യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളും.
വകുപ്പു മൂന്ന്
ആസ്ഥാനം :
യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളും
വകുപ്പ് നാല്
അംഗത്വ പരിധി:
നിലവിലുള്ള യു.എ.ഇ എമ്മിറേറ്റുകള്‍.
വകുപ്പ് : അഞ്ച്
അംഗത്വത്തിനുള്ള യോഗ്യതകള്‍
(എ) മുഖവുരയില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും പ്രദേശത്തുനിന്ന് യു.എ.ഇ യില്‍ വന്ന് താമസവിസയൊ തത്തുല്യമായ നിയമാനുസൃത രേഖയൊ കരസ്ഥമാക്കിയിരിക്കുകയും അത്തരം രേഖകള്‍ സാധുവായിരിക്കുകയും വേണം.
(ബി) 18 വയസ്സു തികഞ്ഞ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട സ്ത്രീ പുരുഷന്മാരായിരിക്കണം.
(സി) ഈ ഭരണഘടന അംഗീകരിക്കുകയും അതിലെ നിബന്ധനകളെല്ലാം പാലിക്കുമെന്ന് അപേക്ഷയൊടൊപ്പമുള്ള പ്രതിജ്ഞയില്‍ ഒപ്പിടുകയും പിന്നീട് അവ പാലിക്കുകയും കാലാകാലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുകയും വേണം.
(ഡി)അംഗത്വ അപേക്ഷയിന്മേല്‍ സംഘടനയുടെ ഒരംഗം അഭിപ്രായപ്പെടുകയും മറ്റൊരംഗം പിന്താങ്ങുകയും വേണം.
വകുപ്പ്:ആറ്
ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും
ഈ ഭരണഘടനയുടെ മുഖവുര 3_ ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ള എല്ലാവരുടേയും സുഖദുഖങ്ങളില്‍ പങ്കുചേരുക, സമൂഹികവും സാംസ്കാരികവും, വിദ്യാഭ്യാസപരവും, ആരോഗ്യപരവും, കലാ_സാംസ്കാരികവും, സാഹിത്യപരവും, വാണിജ്യവ്യവസായപരവും, കായികപരവും, തൊഴില്‍പരവുമായ ഉന്നമനത്തിനും ക്ഷേമത്തിനും വേന്ദി പ്രവര്‍ത്തിക്കുക, മേല്‍പ്പറഞ്ഞവര്‍ക്കുവേന്ദി മറ്റുക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സഹവര്‍ത്തിത്വത്തിനും, സാമുദായിക സമാധാനത്തിനും, സാമൂഹ്യനീതിക്കും വേണ്ടി യത്നിക്കുക എന്നത് സംഘടനയുടെ വിശാല ഉദ്ദേശലക്ഷ്യങ്ങളില്‍ പെടുന്നു. താഴെ പറയുന്ന ഉപവകുപ്പുകളെല്ലാം ഈ മുഖവുരയുടെ വിശാല വിവക്ഷകളില്‍പ്പെടുന്നതാണ്.
ഉപവകുപ്പ് (1)
മുഖവുരയിലെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട സാമ്പത്തിക വിഭവ സമാഹരണം നടത്തുകയും ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുക.
ഉപവകുപ്പ് (2)
അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും സംഘടനയുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനത്തില്‍ അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായങ്ങളും ചെയ്യുക.
ഉപ വകുപ്പ് (3)
ആര്‍ഭാടം, അമിതവ്യയം, അനാചാരം തുടങ്ങിയവയ്ക്കെതിരെ ബോധവല്ക്കരണം നടത്തുക, അംഗങ്ങള്‍ക്കിടയില്‍ ആരോഗ്യശീലവും മിതവ്യയശീലവും വളര്‍ത്തുക.
ഉപവകുപ്പ് (4)
സദാചാരബോധവും പൌരബോധവും സഹവര്‍ത്തിത്വ ബോധവും മതസൌഹാര്‍ദ്ദവും വളര്‍ത്താന്‍ ശ്രമിക്കുക.
ഉപവകുപ്പ് (5)
സംഘടനയില്‍ അംഗമായിട്ടുള്ളവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ഒരു ഡാറ്റാബാങ്ക് സംഘടിപ്പിക്കുക.
ഉപവകുപ്പ് (6)
ഈ ഭരഘടനയില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ലാത്തതും എന്നാല്‍ സംഘടനയുടെ വിശാല താല്‍പ്പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതെന്ന് ജനറല്‍ ബോഡിക്ക് ബോധ്യപ്പെടുന്നതുമായ ഏതൊരു വിഷയത്തിലും തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കുക.അനുബന്ധംഈ ഭരണഘടനയുടെ മുഖവുരയില്‍ പറയുന്ന ഐക്യം, സമാധാനം, മനുഷ്യനന്മ, സൌഹാര്‍ദ്ദം, മാതൃരാജ്യവും ലോകരാജ്യങ്ങളുമായുള്ള അന്തസ്സ് കാത്തുസൂക്ഷിക്കല്‍, യു.എ.ഇ മായുള്ള ബന്ധം, സധാചാരധാര്‍മ്മിക ബോധവല്ക്കരണം എന്നിവയെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള എല്ലാഭാഗങ്ങളും ഉദ്ദേശലക്ഷ്യങ്ങളും മേല്‍ നിര്‍വചിച്ചസംസ്ഥാന പരിധിയില്‍ മാത്രം പരിമിതപ്പെടുത്തുന്നതും, അവിടങ്ങളില്‍ സ്ഥിരതാമസമുള്ളവരും, അവിടെ നിന്ന് യു.എ.ഇ യില്‍ വന്ന് അധിവസിക്കുന്നവരുമായ സ്ത്രീ പുരുഷന്മാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതും, ലക്ഷ്യം വച്ചുകൊണ്ടുള്ളതുമാകുന്നു.
വകുപ്പ് (7)
അംഗത്വഘടന
ഉപവകുപ്പ് (1)
സ്ഥാപകാംഗത്വം:
സംഘടനയുടെ കെട്ടുറപ്പും ഈ ഭൂവിഭാഗത്തിന്റെ സംഘടനാസ്വഭാവവും പരിമിതികളും കണക്കിലെടുത്ത് ഈ സംഘടനക്ക് രൂപം നല്‍കുകയും ഇതിന്റെ ഭരണഘടനയുടെ വിധാതാക്കളായി ഇതില്‍ താഴെ പേരെഴുതി ഒപ്പിടുകയും ചെയ്തിട്ടുള്ളവര്‍ സ്ഥപകാംഗങ്ങളായി ആജീവനാന്തം തുടരുന്നതാണ്.കാലാകാലങ്ങളില്‍ ഈ സംഘടനയുടെ രൂപഭാവങ്ങളും ഭരണസ്വഭാവവും എന്തുതന്നെ ആയിരുന്നാലും പ്രസ്തുത സ്ഥാപകാംഗങ്ങള്‍ സംഘടനയുടെ പൂര്‍ണ അധികാരമുള്ള സ്ഥാപകാംഗങ്ങളായി സ്ഥിരമായി നിലനില്ക്കുന്നതാണ്.
(എ) സംഘടനയുടെ ഏതെങ്കിലും സ്ഥാപകാംഗം യു.എ.ഇ യിലെ ഏതെങ്കിലും ഭാഗത്തു നിന്നു രാജ്യം വിട്ടുകൊണ്ട് ഈ സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍പെട്ടതൊ അല്ലാത്തതൊ ആയ ഏതെങ്കിലും പ്രദേശത്തൊ രാജ്യത്തൊ സ്ഥിരമായൊ താല്ക്കാലികമായൊ പാര്‍പ്പുറപ്പിക്കുന്ന അവസ്ഥ ഉന്ദായാലും അത്തരം സ്ഥാപകാംഗത്തിനു തുടരാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഈ ഭരണഘടനപ്രകാരം സ്ഥാപകാംഗങ്ങള്‍ക്കുള്ള അധികാരാവകാശങ്ങളും ബാധ്യതകളും തുടര്‍ന്നും ഉന്ദായിരിക്കുന്നതാണ്.
(ബി) അതേ സമയം മുകളില്‍ ഏഴ് _1 (എ) യില്‍ പറഞ്ഞ വിധത്തിലുള്ള അഭാവത്തില്‍ സംഘടന എടുക്കുന്ന ഏതു തീരുമാനവും അത്തരം സ്ഥലം വിട്ടുപൊയ അംഗത്തിനും ബാധകമായിരിക്കുന്നതാണ്.
(സി) മരണം മൂലമോ മറ്റ് ഏതെങ്കിലും കാരണവശാലൊ സ്ഥാപകാംഗങ്ങളുടെ ഒഴിവുണ്ടായാല്‍ ആ സ്ഥാനങ്ങളിലേക്ക് പ്രസ്തുത അംഗങ്ങളുടെ അനന്തരവകാശിയെ നാമനിര്‍ദ്ദേശം ചെയ്യേന്ദതാണ്. എന്നാല്‍ ഇതില്‍ തര്‍ക്കമുണ്ടായാല്‍ സ്ഥാപകാംഗങ്ങള്‍ കൂടി അനുയൊജ്യമായ തീരുമാനം കൈകൊള്ളേണ്ടതാണ്.
ഉപ വകുപ്പ് (2)
ആജീവനാംഗത്വം:
ഭരണഘടനയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി ആയുഷ്ക്കാലം മുഴുവന്‍ സംഘടനയില്‍ അംഗത്വം ഉള്ളവരായിരിക്കും.
ആജീവനാന്താംഗങ്ങള്‍
(എ) കാലാകാലങ്ങളില്‍ കൂടുതല്‍ ആജീവനാന്താംഗങ്ങളെ ചേര്‍ക്കാന്‍ നിര്‍വാഹക സമിതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
(ബി) ആജീവനാന്ത അംഗത്വം യു.എ.ഇ രാജ്യം വിട്ടു പോയാലും അവരുടെ അംഗത്വം നഷ്ടപ്പെടുന്നതല്ല.
വകുപ്പ് (എട്ട്)
അംഗത്വഫീസ്:
സ്ഥാപകാംഗത്വത്തിനും ആജീവനാംഗത്വത്തിനും ഫീസായി 100 യു.എ.ഇ ദിര്‍ഹം അടച്ചിരിക്കേണ്ടതാണ്.അനുബന്ധംഅംഗത്വ വരിസംഖ്യ അതാത് കാലത്ത് കൂട്ടിയോ കുറച്ചോ നിശ്ചയിക്കുന്നതിനും അവ ഒടുക്കേണ്ട ക്രമത്തില്‍ മാറ്റം നിര്‍ദ്ദേശിക്കുന്നതിന് നിര്‍വഹക സമിതിക്ക് അധികാരം ഉണ്ടായിരിക്കും. ഒരംഗം ഭാഗീകമായോ പൂര്‍ണമായോ അടച്ചുതീര്‍ത്ത സംഖ്യ , അത് എതിനത്തിലായാലും യാതൊരു കാരണവശാലും തിരിച്ചു നല്‍കുന്നതല്ല.
വകുപ്പ് (ഒന്‍പത്)
അംഗത്വ ദുര്‍ബലപ്പെടല്‍
ഉപവകുപ്പ് (1)
ഈ ഭരണഘടയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതൊരംഗത്തിന്റെയും (സ്ഥാപക_ആജീവനാന്ത അംഗങ്ങള്‍ അടക്കം)
ഈ ഭരണഘടനയില്‍ പറയുന്ന നടപടിക്രമങ്ങള്‍ക്ക് വിധേയമായി ദുര്‍ബലപ്പെടുന്നതാണ്.
ഉപവകുപ്പ് (2)
ബുദ്ധിസ്ഥിരതയില്ലാത്തവര്‍ക്കും അസാധാരണ സ്വഭാവത്തിലേക്ക് നീങ്ങിയിട്ടുള്ള മാനസികരോഗികള്‍ക്കും അംഗത്വം നഷ്ടപ്പെടുന്നതാണ്. സ്ഥാപക - ആജീവനാന്ത അംഗങ്ങള്‍ക്കെല്ലാം മേല്‍ചട്ടം ബാധകമാണ്. രോഗം മാറിക്കഴിഞ്ഞാല്‍ ജനറല്‍ബോഡി തീരുമാനത്തിനു വിധേയമായി അവരുടെ അംഗത്വം പുനസ്ഥാപിക്കപ്പെടുന്നതാണ്.
ഉപവകുപ്പ് (3)
തക്കതായ കാരണം കൂടാതെയും നിര്‍വാഹക സമിതിയില്‍ അറിയിക്കാതെയും തുടര്‍ച്ചയായി 3 നിര്‍വാഹകസമിതിയോഗങ്ങളില്‍ പങ്കെടുക്കാത്ത പ്രസ്തുത കമ്മിറ്റി അംഗങ്ങള്‍ക്ക് അവരുടെ അംഗത്വം നഷ്ടപ്പെടുന്നതാണ്.
വകുപ്പ് (പത്ത്)
അംഗത്വം നേടലും അപേക്ഷയും
ഈ ഭരണഘടനയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് സംഘടനയുടെ നിശ്ചിത ഫോറത്തില്‍ അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്.എന്നാല്‍ അപേക്ഷകള്‍ സ്വീകരിക്കുവാനും തിരസ്കരിക്കുവാനുമുള്ള പൂര്‍ണ അധികാരം നിര്‍വാഹക സമിതിക്ക് ഉണ്ടായിരിക്കുന്നതാണ്.
വകുപ്പ് (പതിനൊന്ന്)
സംഘടനാ സംവിധാനവും ഘടനയും
ആമുഖം:-
വിശ്വകര്‍മ്മജരുള്ള ഒരു ജനറല്‍ബോഡി, നിര്‍വഹക സമിതി എന്നിവ ഉള്‍പ്പെടെ താഴെ പറയുന്നവിധം ഭാരവഹികളും ഉണ്ടായിരിക്കും.
ഉപവകുപ്പ് (1) (എ)
എല്ലാസ്ഥാപക അംഗങ്ങളും ആജീവനാന്താംഗങ്ങളും അടങ്ങിയതാണ് ജനറല്‍ബോഡി.
ഉപവകുപ്പ് (1) (ബി)
എന്നാല്‍ പ്രഥമ ജനറല്‍ബോഡി യോഗത്തില്‍ ഹാജരായ എല്ലാവരും പിന്നീട് അവരുടെ അംഗത്വം സാധുവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വിധേയരായി ജനറല്‍ ബോഡി അംഗങ്ങള്‍ ആയിരിക്കും. ആയതിനാല്‍ പ്രഥമയോഗത്തിലെ എല്ലാനടപടിക്രമങ്ങളും തീരുമാനങ്ങളും തെരഞ്ഞെടുപ്പും ഭരണഘടനാനുസൃതവും സാധുവും ആയിരിക്കും.
ഉപവകുപ്പ് (1) (എ)
നിര്‍വാഹക സമിതി: സംഘടനയുടെ ഭാരവാഹികളടക്കം 25 പേരടങ്ങുന്നതായിരിക്കും നിര്‍വാഹകസമിതി.
ഉപവകുപ്പ് (2) (ബി)
ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം ഉപസമിതികളെ തെരഞ്ഞെടുക്കുവാനും പ്രസ്തുത സമിതിയുടെ കണ്‍ വീനര്‍മാര്‍ നിര്‍വാഹക സമിതിയിലെ അംഗങ്ങളായിരിക്കും.
ഉപവകുപ്പ് (3)
ഭാരവാഹികള്‍:
സംഘടനയ്ക്ക് ഒരു പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍,ട്രഷറര്‍, ഒരു ജോയിന്റ് ട്രഷറര്‍ എന്നീ ഭാരവാഹികള്‍ ഉണ്ടായിരിക്കുന്നതാണ്. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമാത്രമേ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യത ഉണ്ടയിരിക്കുകയുള്ളൂ.
വകുപ്പ് (12)
തിരഞ്ഞെടുപ്പ്.
ഉപവകുപ്പ് (എ)
ജനറല്‍ ബോഡി:
പതിനൊന്നാം വകുപ്പ് ഉപവകുപ്പ് (4) എ_ല്‍ വിവരിച്ച പോലെ ആയിരിക്കും ജനറല്‍ ബോഡിയുടെ ഘടന.
ഉപവകുപ്പ് (2) (എ)
ഭരണസമിതി:
ക്വാറം പ്രകാരം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ചായിരിക്കും ഭാരവാഹികളടക്കമുള്ള ഭരണ സമിതിയുടെയും (മറ്റു ഉപസമിതികളുടേയും) തിരഞ്ഞെടുപ്പ്. അംഗങ്ങളെ ഏകകണ്ടമായി തിരഞ്ഞെടുക്കുവാന്‍ പരമാവധി ശ്രമിക്കേണ്ടതാണ്.
ഉപവകുപ്പ് (2) (ബി)
നിര്‍വാഹക സമിതിയിലെ മൊത്തം 25 അംഗങ്ങളില്‍ യഥാക്രമം 60% പേര്‍ സ്ഥാപകങ്ങളില്‍ നിന്നും 40% പേര്‍ ആജീവനാന്താംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടേണ്ടതാണ്.
ഉപവകുപ്പ് (2) (സി)
ഭരണസമിതിയിലെ ഏതെങ്കിലും ഒരംഗം ഏതെങ്കിലും വിധത്തില്‍ ഒഴിവായാല്‍ ആ സ്ഥാനത്തേയ്ക്ക് മറ്റൊരാളെ തിരഞ്ഞെടുക്കുവാനുള്ള അധികാരം ജനറല്‍ ബോഡിക്ക് തന്നെയായിരിക്കും. സ്ഥാപകാംഗങ്ങളില്‍ നിന്നാണ് അങ്ങനെ ഒഴിവ് വന്നതെങ്കില്‍ സ്ഥാപകാംഗങ്ങളില്‍ നിന്നു തന്നെയാണ് ആ ഒഴിവ് നികത്തേണ്ടത്. ഭരണസമിതിയുടെ അടുത്ത തിരഞ്ഞെടുപ്പുവരെയായിരിക്കും അവരുടെ കാലാവധി.
ഉപവകുപ്പ് (3) (എ)
ജനറല്‍ ബോഡിയില്‍ വച്ച് തിരഞ്ഞെടുക്കപ്പെടുന്ന 11 വകുപ്പിന്റെ ആമുഖത്തില്‍ പറഞ്ഞ സ്ഥിരം ഉപസമിതികള്‍ ഭരണസമിതിയുടെ പൂര്‍ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും.
ഉപവകുപ്പ് (3) (ബി)
മേല്‍പ്പറഞ്ഞ ഒരോ സ്ഥിരം ഉപസമിതിയിലും ഒരു കണ്‍വീനറും അടക്കം ഏഴില്‍ കവിയാത്ത അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.
ഉപവകുപ്പ് (3) (സി)
ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ നിര്‍വാഹകസമിതിയിലെ അംഗങ്ങളായിരിക്കും.
വകുപ്പ് (പതിമൂന്ന്)
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍
ഉപവകുപ്പ് (1)
സംഘടനയുടെ ഏതെങ്കിലും സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ അത് ക്രമപ്രകാരം സ്വകാര്യ സമ്മതിദാനത്തിലൂടെ മുന്‍ഗണനാ വോട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തേണ്ടത്. തിരഞ്ഞെടുപ്പിന്റെ ചുമതല ജനറല്‍ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു റിട്ടേണിംഗ് ഓഫീസറായിരിക്കണം.
ഉപവകുപ്പ് (2)
നിര്‍വാഹകസമിതിക്ക് ആവശ്യമുള്ള അംഗങ്ങള്‍ മൊത്തം സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വോട്ടുകളുടെ എണ്ണക്കൂടുതല്‍ എന്ന മാനദണ്ഡപ്രകാരമുള്ള മുന്‍ഗണനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ബാക്കിയുള്ള സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിക്കേണ്ടതാണ്.
ഉപവകുപ്പ് (3)
ഭരണസമിതി അംഗങ്ങളുടെയോ ഭാരവാഹികളുടേയോ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ തുല്യമായി വന്നാല്‍ അനുരഞ്ജനമാര്‍ഗത്തിലൂടെ ഒരാളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. അതു സാധ്യമല്ലെങ്കില്‍, തുല്യവോട്ടുകള്‍ ലഭിച്ചവരില്‍ നിന്ന് ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കണം.
വകുപ്പ് (പതിനാല്)
വോട്ടവകാശം.
എ) സംഘടനയുടെ എല്ലാ സ്ഥാപകാംഗങ്ങള്‍ക്കും ആജീവനാന്താംഗങ്ങള്‍ക്കും ഭരണഘടനയ്ക്ക് വിധേയമായി വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
(ബി)വോട്ടവകാശം അംഗങ്ങള്‍ നേരിട്ട് വിനിയോഗിക്കേണ്ടതാണ്. പ്രോക്സി അനുവദനീയമല്ല.
(സി) ഈ ഭരണഘടന അനുശാസിക്കുന്ന ഏതെങ്കിലും ചട്ടമനുസരിച്ച് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
(ഡി) ഏതെങ്കിലും പ്രശ്നത്തിന്റേയോ തീരുമാനത്തിന്റേയോ പ്രമേയത്തിന്റെയോ കാര്യത്തില്‍ വോട്ടവകാശം ആവശ്യമായി വരുകയും അനുകൂലമായും പ്രതികൂലമായും വോട്ടുകള്‍ തുല്യമായി വരികയും ചെയ്താല്‍ പ്രസിഡന്റിന് കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്താവുന്നതാണ്. എന്നാല്‍ അംഗങ്ങളുടെയോ ഭാരവാഹികളുടേയോ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് കാസ്റ്റിംഗ് വോട്ട് ഉണ്ടായിരിക്കുന്നതല്ല.
വകുപ്പ് (15)
നിര്‍വാഹകസമിതിയുടേയും ഭാരവാഹികളുടേയും കാലാവധി:
ഉപവകുപ്പ് (1)
നിര്‍വാഹക സമിതിയുടേയും ഭാരവാഹികളുടേയും (ഉപസമിതികളുടേയും) കാലാവധി ഒരു വര്‍ഷമായിരിക്കും.
ഉപവകുപ്പ് (2)
ഒരംഗത്തിനും രണ്ട് കാലാവധികള്‍ക്കപ്പുറം തുടര്‍ച്ചയായി ഭാരവാഹിത്വത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ നിര്‍വാഹക കമ്മിറ്റി അംഗത്തിന് ഈ നിബന്ധന ബാധകമല്ല.
വകുപ്പ് (പതിനാറ്)
പ്രത്യേക ക്ഷണിതാക്കള്‍
വകുപ്പ് (17)
രാജി:
സാധാരണ അംഗങ്ങളുടേയും നിര്‍വഹക സമിതി അംഗങ്ങളുടേയും, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരൊഴിച്ചുള്ള ഭാരവാഹികളുടേയും രാജി ജനറല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ജനറല്‍ സെക്രട്ട്രിയുടെ രാജി പ്രസിഡന്റിനേയും, പ്രസിഡന്റിന്റെ രാജി ജനറല്‍ സെക്രട്ടറി മുഖാന്തിരം നിര്‍വാഹക സമിതിക്ക് നല്‍കേണ്ടതാണ്. ആരുടെ രാജിയിന്മേലും കേവലഭൂരിപക്ഷപ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം നിര്‍വാഹക സമിതിയില്‍ നിക്ഷിപ്തമാണ്.
വകുപ്പ് (പതിനെട്ട്)
ജനറല്‍ ബോഡിയുടെ അധികാരാവകാശങ്ങള്‍
ഉപവകുപ്പ് (1)
ഭരണഘടനയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി ഭാരവഹികളടക്കമുള്ള നിര്‍വാഹകസമിതിയേയും (മറ്റ് സ്ഥിര ഉപസമിതികളേയും അവയുടെ കണ്‍വീനര്‍മാരേയും ജോയിന്റ് കണ്‍വീനര്‍മാരേയും) തിരഞ്ഞെടുക്കുക.
ഉപവകുപ്പ് (2)
സംഘടനയുടെ കണക്കുകള്‍ പരിശോധിക്കാന്‍ ഓഡിറ്റര്‍മാരെ നിയമിക്കുക.
ഉപവകുപ്പ് (3)
നിര്‍വാഹക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഉപവകുപ്പ് (4)
നിര്‍വാഹക സമിതി തയ്യാറാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അംഗീകരിക്കുക.
ഉപവകുപ്പ് (5)
നിര്‍വാഹക സമിതിയുടെ പരിഗണനയ്ക്കായി പുതിയ പദ്ധതികളും പരിപാടികളും നിര്‍ദ്ദേശിക്കുക.
ഉപവകുപ്പ്(6 )
മുഖവുരയിലെ 6 ഖണ്ഡികയ്ക്ക് വിധേയമായി ആവശ്യമുള്ള ഘട്ടങ്ങളില്‍ ഭരണഘടന ഭേദഗതി ചെയ്യുക.
ഉപവകുപ്പ് (7)
നിര്‍വാഹക സമിതി ആവശ്യപ്പെടുന്ന പക്ഷം ഏതെങ്കിലും വിഷയത്തില്‍ തീരുമാനമോ നിര്‍ദ്ദേശമോ നല്‍കുക.
വകുപ്പ് (19)
നിര്‍വാഹക സമിതിയുടെ അധികാരാവകാശങ്ങളും ചുമതലകളും:
സംഘടനയുടെ നയരൂപീകരണത്തിനുള്ള പൂര്‍ണമായ അധികാരാവകാശങ്ങളും ഉത്തരവാദിത്തവും, ചുമതലയും സംഘടനയുടെ നിര്‍വാഹക സമിതിയില്‍ നിഷിപ്തമാണ്. അവയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുന്നു.
ഉപവകുപ്പ് (1)
ജനറല്‍ ബോഡിക്ക് സമര്‍പ്പിക്കേണ്ട എല്ലാ രേഖകളും റിപ്പോര്‍ട്ടുകളും സാമ്പത്തിക വിവരണങ്ങളും സ്ഥിതി വിവര കണക്കുകളും തയ്യാറാക്കി ജനറല്‍ ബോഡിയുടെ അംഗീകാരം നേടുക.
ഉപവകുപ്പ് (2)
ഓഫീസ് സ്റ്റാഫ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ അടക്കം സംഘടനാകാര്യങ്ങള്‍ ശരിയായി നിയന്ത്രിക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭാരവാഹികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ നല്‍കുക.
ഉപവകുപ്പ് (3)
അംഗത്വത്തിനുള്ള അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുകയോ അപേക്ഷകള്‍ തള്ളുന്നതടക്കം അവയിന്മേല്‍ യുക്തമായ മറ്റു തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യുക.
ഉപവകുപ്പ് (4)
സംഘടനയുടെ പ്രവര്‍ത്തന മാര്‍ഗങ്ങള്‍ നിര്‍ണ്ണയിക്കുകയും ക്രമപ്പെടുത്തുകയും സംഘടനയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും ഭരണഘടനയ്ക്ക് വിധേയമായി ആവിഷ്ക്കരിക്കുയും ചിട്ടപ്പെടുത്തുകയും ചെയ്യുക.
ഉപവകുപ്പ് (5)
സംഘടനയ്ക്ക് വേണ്ട എല്ലാ ഇടപാടുകളും നടത്തുക.
ഉപവകുപ്പ് (6)
സംഘടനയ്ക്കു വേണ്ടി ഫണ്ട് രൂപീകരിക്കുകയും ധനശേഖരണം നടത്തുകയും മറ്റു ധനാഗമ മാര്‍ഗങ്ങള്‍ ആരായുകയും അങ്ങനെ സമാകരിച്ച വിഭവങ്ങള്‍ ഈ ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളുടെ സഫലീകരണത്തിന് വേണ്ടി യഥാവസരം വിനിയോഗിക്കുകയും ചെയ്യുക. സംഘടനയുടെ പരിഗണനയ്ക്കായി വരുന്ന എല്ലാ കത്തുകളും എഴുത്തുകളും അപേക്ഷകളും ഹര്‍ജികളും സഹായാഭ്യര്‍ത്ഥനക്ലും നിര്‍ദ്ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും പരിഗണിക്കുകയും അവയിന്മേല്‍ യുക്തമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുക.
ഉപവകുപ്പ്(7)
ഭാരവാഹികളുടെയോ നിര്‍വാഹകസമിതി അംഗങ്ങളുടേയോ (ഇതര ഏതുതരം അംഗങ്ങളുടേയോ) രാജിയിന്മേല്‍ തീരുമാനമെടുക്കുക.
ഉപവകുപ്പ് (8)
സംഘടനയുടെ ബാങ്കിടപാടുകള്‍ക്കും ധനമിടപാടുകള്‍ക്കും വേണ്ട സംവിധാനങ്ങള്‍ ഉണ്ടാക്കുക.
ഉപവകുപ്പ് (9)
ആവശ്യമായ ഘട്ടങ്ങളില്‍ ഭരണഘടനയ്ക്ക് വിധേയമായി അംഗങ്ങളുടേയോ ഭരവാഹികളുടേയോ പേരില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ കൈകൊള്ളാന്‍ ജനറല്‍ ബോഡിയോട് ശുപാര്‍ശചെയ്യുക.
Thursday, February 5, 2009
Subscribe to:
Comments (Atom)